അസ്വാഭാവികമായി രണ്ട് പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിപ സംശയം

കോഴിക്കോട് : അസ്വാഭാവികമായി രണ്ട് പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിപ സംശയം. കോഴിക്കാട് സ്വകാര്യ ആശുപത്രിയിലെ രണ്ട് അസ്വാഭാവിക പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇതെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു

Exit mobile version