അഴിമതി വകുപ്പുകളിൽ നോട്ടമിട്ട് വിജിലൻസ്, ക്രമക്കേട് കണ്ടാൽ കൈയോടെ നടപടി

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോസ്ഥർക്കു പൂട്ടിടാൻ വിജിലൻസ്. ഇത്തരക്കാരുടെ ഡാറ്റാ ബേസ് തന്നെ തയാറാക്കാൻ പൂട്ടിടാൻ നിർദേശം നൽകി വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കുലർ പുറപ്പെടുവിച്ചു. അഴിമതിക്ക് പേരുകേട്ട ഉദ്യോഗസ്ഥരുടെ വിപുലമായ പട്ടിക തയാറാക്കും. ഇവ നിരന്തരം പുതുക്കും. ഈ ഉദ്യോഗസ്ഥരുടെ പിന്നിൽ എപ്പോഴും വിജിലൻസിന്റെ കണ്ണുണ്ടാകും. അഴിമതിക്ക് പേരുകേട്ട വകുപ്പുകളുടെ കാര്യവും ഇങ്ങനെത്തന്നെ. ഏതുനേരവും മിന്നൽ പരിശോധനകൾ പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങളിലും ഭീമൻ പർച്ചേസുകളിലും പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്ന് സർക്കുലറിൽ പറയുന്നു.
പർച്ചേസ്, ഫയലുകളും പണവും കൈമാറ്റമെല്ലാം പരമാവധി ഓൺലൈനാക്കണം. ഇന്റലിജൻസ് ശക്തമാക്കി അനധികൃത സ്വത്ത് സമ്പാദനം കൈയോടെ പിടിക്കണം.അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും, പിന്തുർന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്. അഴിമതിക്കാരെ കെണിയിൽ കുടുക്കി കൈയോടെ പിടിക്കുന്ന ട്രാപ്പ് കേസുകൾ കൂട്ടാനും നിർദേശമുണ്ട്.

Exit mobile version