അരി വില 60 കടന്നിട്ടും തുടർഭരണക്കാർ നോക്കി നിൽക്കുന്നു: സജി മഞ്ഞക്കടമ്പിൽ 

പാലാ: അരിവില 60 രൂപ കടന്നതിനെപറ്റി ഭരണത്തിൽ പങ്കാളിയായി കേഡർ എന്ന് അവകാശപ്പെടുന്ന കേരളാ കോൺഗ്രസിന്റെ അഭിപ്രായമറിയാൻ താൽപ്പര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.  

അധികാരം ആസ്വദിക്കാനായി കടം വാങ്ങുകയും പലിശ അടക്കാൻ നികുതിഭാരം ജനങ്ങളുടെ മേൽ കെട്ടിവെയ്ക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും, അരി വില 60 കടന്നിട്ടും തുടർഭരണക്കാർ നോക്കി നിൽക്കുകയാണെന്നും സജി കുറ്റപ്പെടുത്തി. വിലക്കയറ്റവും അഴിമതിയും കേരള ചരിത്രത്തിൽ റിക്കാർഡ് ഭേദിച്ച് മുന്നേറുമ്പോൾ കേരളത്തിലെ ഇടതു സർക്കാർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണന്നും കേരളാ കോൺഗ്രസ് പാലാ ടൗൺ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സജി പറഞ്ഞു.

കേരളാ കോൺഗ്രസ് പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ജോബി കുറ്റിക്കാട്ട്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ബാബു മുകാലാ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ഷിമ്മി ജോർജ് , ടോം ജോസഫ് മുൻസിപ്പൽ കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു, സിജി ടോണി തോട്ടം  എന്നിവർ പ്രസംഗിച്ചു.

Exit mobile version