അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി.

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. നിലപാട് വ്യക്തമാക്കാൻ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്ക് ആർജവമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വെല്ലുവിളിച്ചു. കോൺഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ബിജെപി എല്ലാ വിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version