അതിരപ്പിള്ളി മേഖലയിൽ രാവിലെകാട്ടാന ഇറങ്ങി.

തൃശൂർ: അതിരപ്പിള്ളി മേഖലയിൽ ബുധനാഴ്ച രാവിലെയും കാട്ടാന ഇറങ്ങി. ചാലക്കുടി- അതിരപ്പിള്ളി പാതയ്ക്കരികിലുള്ള തുമ്പൂർമൂഴി എണ്ണപ്പന  തോട്ടത്തിലാണ് കാട്ടാനകൾ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ അതിരപ്പിള്ളിയിൽ ഇന്നലെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഭർത്താവ് രാജനോടൊപ്പം മരോട്ടിക്കായ ശേഖരിക്കുന്നതിനിടെ ആപ്രതീക്ഷിതമായി വന്ന ഒറ്റയാൻ വത്സയെ തുമ്പൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു.  അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളനിയിലെ വത്സ(64)ആണ് മരിച്ചത്. ചൊവ്വ വൈകീട്ട് നാലരയോടെ വാച്ചുമരം ഉൾക്കാട്ടിൽ കളിയാളിതോട് ലീലപാറയിൽ വച്ചായിരുന്നു സംഭവം.

കൊല്ലതിരുമേട് വനം റേഞ്ച് ഓഫീസർ വി എസ് സജീഷിന്റെ നേതൃത്വത്തിൽ വനപാലക സംഘം വനവകുപ്പിന്റെ ജീപ്പിൽ രാജനേയും വത്സയേയും വാഴച്ചാലിലെത്തിച്ച ശേഷം ആംബുലൻസിലാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിലേക്കുള്ള യാത്ര മദ്ധ്യേ മരണം സംഭവിച്ചു. 

Exit mobile version