ഇടുക്കി: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു. പ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുളള ജലപ്രവാഹം വർധിച്ചതിനാൽ ചൊവ്വ രാവിലെ 10 മുതൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുമെക്സ് ജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണു അണക്കെട്ടിൽ ജലനിരപ്പുയർന്നത്. എന്നാൽ ഇന്നു രാവിലെയോടെ മഴയ്ക്ക് അൽപം ശമനമായി. അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ വൈകിട്ട് നാലോടെ 138 അടി പിന്നിട്ടിരുന്നു.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു
-
by Infynith - 111
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago