അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.  മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് മഴ സാധ്യത ഏറ്റവും കൂടുതലുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും കാലവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version