അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍  കാറ്റ് ശക്തമാകുന്നതിന്റെയും ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
24,25 തീയതികളില്‍ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് ജൂണ്‍ 22,23 തീയതികളിലും കര്‍ണാടക തീരത്ത് ജൂണ്‍ 22 നും മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളില്‍ മോശം കലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു.

Exit mobile version