അഞ്ചല്‍ ചന്തയ്ക്കുള്ളില്‍ വന്‍ തീ പിടുത്തം.

അഞ്ചല്‍: അഞ്ചല്‍ ചന്തയ്ക്കുള്ളില്‍ വന്‍ തീ പിടുത്തം.

അഞ്ചല്‍ ചന്തയ്ക്കുള്ളിലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ കച്ചവടക്കാർക്ക് വാടകയ്ക്ക് കൊടുക്കേണ്ട കെട്ടിടത്തിൽ ശേഖരിച്ചു സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയമര്‍ന്നു.

രാത്രി പത്തരയോടെയാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍ നാട്ടുകാര്‍ ഇടപ്പെട്ട് തീ കെടുത്തിയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പുനലൂരില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തി തീഅണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കടയ്ക്കലില്‍ നിന്നും മറ്റൊരു ഫയര്‍ ഫോഴ്സ് യൂണിറ്റ് കൂടിയെത്തിയിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതായതോടെ കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിൽ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തി. 

Exit mobile version