അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. 

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്. സംഭവം നടന്നത് അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ്. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു തീപിടുത്തം. എന്നാൽ സംഭവത്തെ കുറിച്ച് ഒന്നും വ്യക്തമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Exit mobile version