അഗ്നിപഥ് പ്രതിഷേധം: മൂന്ന് സേനാ തലവൻമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: Agnipath Protests: അഗ്‌നിപഥ് പദ്ധതിയുമായി (Agnipath Scheme) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.  കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. 

മൂന്ന് പേരെമായും വെവ്വേറെ കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാറുമായിട്ടാണ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച. പുതിയ സൈനിക സ്‌കീമിന് കീഴിലുള്ള അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് മൂന്ന് പ്രതിരോധ സേനകളും ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.  ഇതിനിടയിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. 

Exit mobile version