സഹപാഠിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയ കേന്ദ്ര സ്റ്റാൻഡിം​ഗ് കോൺസലിനു ജാമ്യം

കൊച്ചി: വിവാഹ വാഗ്ദാനം നൽകി അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് അഡ്വ. നവനീത് എം നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണെന്നും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ബിജെപിയുടെ അഭിഭാഷകസംഘടനയായ അഭിഭാഷക പരിഷത്ത്‌ എറണാകുളം ജില്ലാ സമിതി അംഗം കൂടിയാണ് നവനീത്. കേന്ദ്ര സർക്കാരിനി‍റെ സ്റ്റാൻഡിം​ഗ് കോൺസൽ കൂടിയാണ് പുത്തൻ കുരിശ് കാണിനാട് സ്വദേശി നവനീത്. പരാതിക്കാരിയും നവനീതും സഹപാഠികളും സഹപ്രവർത്തകരുമായിരുന്നു.
മുൻ സഹപ്രവർത്തകയും കൊല്ലം സ്വദേശിയുമായ അഭിഭാഷകയുടെ പരാതിയിൽ നവനീത് ജൂൺ 21 നാണ് അറസ്റ്റിലായത് . വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നാണ് പരാതി. പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്കും യുവതി ശ്രമിച്ചിരുന്നു. ജാമ്യമില്ല വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഉയാൾ ജയിലിലായി. സെഷൻസ് കോടതി ജാമ്യം തള്ളിയതോടെയാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്

Exit mobile version