വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി

ബർമിം​ഗ്ഹാം: : കോൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്കു വെള്ളി. കരുത്തരായ ഓസ്‌ട്രേലിയൻ വനിതകൾക്കെതിരെയാണ് ഇന്ത്യക്ക് വീണത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യത്തിനെതിരെ മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെയെത്തിയ സ്മൃതി മന്ഥാന ആറ് റൺസ് മാത്രമെടുത്ത് ബ്രൗണിന് മുന്നിൽ കീഴടങ്ങി. ഷെഫാലിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോയപ്പോൾ ജെർമിയ റോഡ്രി​ഗസും (33) ഹർമർപ്രീത് കൗറും (65) ചേർന്ന സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. എന്നാൽ നിർണായക സമയത്ത് ഇരുവരും പുറത്തായതോടെ വിജയത്തിലേക്ക് ഇന്ത്യക്ക് നീങ്ങാനായില്ല. ഓസീസിന് വേണ്ടി ​ഗാർ‍ഡ്നെർ മൂന്ന് വിക്കറ്റ് എടുത്തപ്പോൾ മേ​​ഗൻ ഷൂട്ട് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

Exit mobile version