ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, രാഹുൽ നയിക്കും, അടുത്ത മാസം 7നു കന്യാകുമാരിയിൽ തുടക്കം

New Delhi, June 13 (ANI): Congress leader Rahul Gandhi accompanied by party leaders and supporters holds the Satyagraha march from party headquarters to the Enforcement Directorate (ED) office to appear before it in connection with the National Herald case, in New Delhi on Monday. (ANI Photo/ANI Pic Service)

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിനു കന്യാകുമാരിയില്
തുടങ്ങും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും. ഈ സംസ്ഥാനങ്ങളിലെ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റികൾക്കാണ് യാത്രയുടെ ഏകോപന ചുമതല.
കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസമാണ് പദയാത്ര. രാഹുൽഗാന്ധി നേതൃത്വം നൽകുന്ന യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറമാർ, പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, ഭാരവാഹികൾ , എംപിമാർ, എംഎൽഎമാർ, പാർട്ടിയിലെ പ്രധാന നേതാക്കൾ തുടങ്ങിയവർ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്രയ്ക്ക് പദ്ധതിയിട്ടത്. പാർട്ടി പുനരുജ്ജീവനത്തിന് ഭാരതപര്യടനം കൂടിയേ തീരൂവെന്ന് ചിന്തൻ ശിബിരത്തിൽ പൊതു അഭിപ്രായം ഉയർന്നിരുന്നു. രാഹുൽ ​ഗാന്ധി തന്നെ ജാഥ നയിക്കണണെന്നും തീരുമാനിച്ചു

Exit mobile version