പ്രതിദിനം 10,000ലധികം കേസുകള്‍, വിമാനയാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം

New Delhi: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധന കണക്കിലെടുത്ത് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ  പുറപ്പെടുവിച്ച്‌  കേന്ദ്ര സർക്കാർ. 

അന്താരാഷ്ട്ര വിമാനങ്ങളിൽ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരുടെ ആർടി-പിസിആർ  (RT-PCR) ടെസ്റ്റ് നടത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. ഈ ടെസ്റ്റ്  എല്ലാവർക്കും ബാധകമല്ല.  റാൻഡം ആർടി-പിസിആർ ടെസ്റ്റ് നടത്താനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്.  കുറഞ്ഞത്‌   2 ശതമാനം യാത്രക്കാരുടെ ആർടി-പിസിആർ ടെസ്റ്റ് നടത്താനാണ് നിര്‍ദേശം. 

കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ 10,000-ത്തിലധികം കോവിഡ് -19 കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കോവിഡ് -19 കേസുകളും അവയുടെ വകഭേദങ്ങളും കണ്ടെത്തുന്നതിനുള്ള സർക്കാരിന്‍റെ നിരീക്ഷണ സംവിധാനത്തിന്‍റെ  ഭാഗമാണിത് 

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ജൂൺ 9 ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുറപ്പെടുവിച്ച പ്രത്യേക മാർഗ്ഗ നിർദ്ദേശത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിയ്ക്കുന്നത്. കേസുകൾ നേരത്തെ കണ്ടെത്താനും സ്ഥിരീകരിച്ച കേസുകൾ കൃത്യസമയത്ത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ പുതുക്കിയ മാർഗ്ഗ നിർദ്ദേശം നടപ്പാക്കാനും ഭൂഷൺ  സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

Exit mobile version