പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസി രാജിവെച്ചു

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി. സി ശശീന്ദ്രൻ രാജി വെച്ചു. രാജിക്കത്ത് ​ഗവർണർക്ക് കൈമാറി. രാജി സിദ്ധാർത്ഥ് വധക്കേസിലെ പ്രതികളെ തിരിച്ചെടുത്ത നടപടി വിവാദമായതോടെ. സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെച്ചത്. പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടിയാണ് സര്‍വകലാശാല പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്.

Exit mobile version