പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സമ്മാനം ലഭിച്ചിരിക്കുകയാണ്. ഓയിൽ മാർക്കറ്റിംഗ് കമ്പനി 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്.  അതായത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 39 രൂപയാണ് എണ്ണ കമ്പനി  കുറചിരിക്കുന്നത്.  നിലവിൽ വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1796.50 രൂപയും മുംബൈയിൽ 1749 രൂപയും കൊൽക്കത്തയിൽ 1908 രൂപയും ചെന്നൈയിൽ 1968.50 രൂപയുമാണ്. ഇപ്പോൾ ഈ വിലയിൽ 39 രൂപ കുറഞ്ഞിട്ടുണ്ട്.  പക്ഷെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല

Exit mobile version