ചെന്നൈ: നടന് ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത് 1999 മുതലാണ് . തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008 ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തത്. 2014 ൽ പുറത്തിറങ്ങിയ ‘പുലിവാൽ’ എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
- Home
- Uncategorized
- നടന് ജി മാരിമുത്തു അന്തരിച്ചു.
നടന് ജി മാരിമുത്തു അന്തരിച്ചു.
-
by Infynith - 102
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago