ജയിലിനുള്ളിലേക്ക് കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികകളും കടത്താൻ ശ്രമിച്ച പോലീസുകാരനെ പിരിച്ച് വിട്ടതായി റിപ്പോർട്ട്.  

സംഭവം നടന്നത് മുംബൈയിലാണ്. മുംബൈ സെൻട്രൽ ജയിലിലെ കോൺസ്റ്റബിൾ വിവേന്ദ്ര നായിക്കിനെയാണ് കഞ്ചാവുമായി ജയിലിനുള്ളിൽ നിന്നും പിടികൂടിയിരിക്കുന്നത്. ഇയാളുടെ കയ്യിൽ നിന്നും 71 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവേന്ദ്ര നായിക്കിന്‍റെ പക്കൽ നിന്നും കഞ്ചാവും മയക്കുമരുന്നു ഗുളികകളും കണ്ടെത്തിയത്. ജയിലിലെ തടവുകാർക്ക് വിൽപ്പന നടത്തി പണം കൈപ്പറ്റാനായാണ് ഇയാള്‍ മയക്കുമരുന്നും കഞ്ചാവും ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  നായിക്കിനെ കഞ്ചാവുമായി ഉദ്യോഗസ്ഥർ പിടികൂടിയത് .

Exit mobile version