മിസോറാം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢും മിസോറാമും ഇന്ന് ജനവിധി തേടും. മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടിംഗ് നടക്കും. രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. മിസോറം മുഖ്യമന്ത്രി സോറാംതംഗ വോട്ട് രേഖപ്പെടുത്തി. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവിടെ മൊത്തം 174 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അതിൽ 16 പേർ സ്ത്രീകളാണ്. ആകെ 857,000 വോട്ടർമാരുള്ളതിൽ 7000 പേർ മലനിരകളിൽ താമസിക്കുന്നവർക്ക് തപാൽ വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ഡിസംബർ മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.
ഛത്തീസ്ഗഢും മിസോറാമും ഇന്ന് ജനവിധി തേടും.
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 2 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 4 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 4 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 4 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 4 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 4 months ago