ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം

 പരിസ്ഥിതി ലോലമേഖല നിര്‍ണയിച്ചുകൊണ്ടുള്ള 2019ലെ ഉത്തരവ് സർക്കാർ തിരുത്തിയേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പഴയ ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് വിലയിരുത്തല്‍. ഇതിനുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്.

Exit mobile version