ഇവിടേക്ക്‌ പോരൂ, വിലക്കുറവിൽ പച്ചക്കറിയുണ്ട്‌ ; സിപിഐ എം വിഷുച്ചന്തകൾക്ക്‌ തുടക്കം.

തിരുവനന്തപുരം
വിഷുവിന്‌ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി സിപിഐ എം നേതൃത്വത്തിൽ ചന്തകൾക്ക്‌ തുടക്കമായി.
സംസ്ഥാന ഉദ്‌ഘാടനം പാളയം മാർക്കറ്റിനു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ എസ്‌ വസന്തകുമാരിക്ക്‌ പച്ചക്കറി നൽകി നിർവഹിച്ചു. 2014 മുതൽ സിപിഐ എം നേതൃത്വത്തിൽ കർഷകരെയും നാട്ടുകാരെയും അണിനിരത്തി ആരംഭിച്ച ജൈവകൃഷി ക്യാമ്പയിനും തുടർന്ന് ഏറ്റെടുത്ത സംയോജിത കൃഷിയും സംസ്ഥാനത്തിന്റെ കാർഷിക സ്വയംപര്യാപ്തതയ്ക്കും സുരക്ഷിത ഭക്ഷണത്തിനും വലിയ പിന്തുണയാണ്‌ നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  

ഏത്തൻ, വെള്ളരി, പയർ, വഴുതന, കത്തിരി, പടവലം, പാവയ്‌ക്ക, ചീര, ചേന, ചേമ്പ്‌, പച്ചമുളക്‌, വെണ്ടയ്‌ക്ക, ഇഞ്ചി, മാങ്ങ തുടങ്ങിയവ ചന്തയിലുണ്ട്‌. പച്ചക്കറി കിറ്റ്‌ 150 രൂപയ്‌ക്ക്‌ ലഭിക്കും. സഹകരണബാങ്കുകളുടെയും കർഷകസംഘം, സാങ്കേതിക സമിതി പ്രവർത്തകരുടെയും കൂട്ടായ്‌മയായ സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ആയിരത്തോളം വിപണികളാണ്‌ വെള്ളി വൈകിട്ടുവരെ പ്രവർത്തിക്കുക.

Exit mobile version