അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു

ഇടുക്കി: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു. പ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുളള ജലപ്രവാഹം വർധിച്ചതിനാൽ ചൊവ്വ രാവിലെ 10 മുതൽ ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.  ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണു അണക്കെട്ടിൽ ജലനിരപ്പുയർന്നത്. എന്നാൽ ഇന്നു രാവിലെയോടെ മഴയ്ക്ക് അൽപം ശമനമായി. അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ വൈകിട്ട് നാലോടെ 138 അടി പിന്നിട്ടിരുന്നു. 

Exit mobile version