ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. 

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു.  വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷയുടെ കൈയിലുള്ള സീൽ ചെയ്ത റിപ്പോർട്ടിൽ, മുസ്ലീം പള്ളിയുടെ ഉത്ഭവത്തെക്കുറിച്ചും അതിനുമുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രവുമായുള്ള ബന്ധത്തെക്കുറിച്ചും സുപ്രധാന തെളിവുകൾ ഉള്ളതായാണ് റിപ്പോര്‍ട്ട്. 

ഗ്യാന്‍വാപി  മസ്ജിദ് സമുച്ചയത്തിൽ 92 ദിവസത്തെ സൂക്ഷ്മമായ ശാസ്ത്രീയ സർവേയാണ് ASI നടത്തിയത്ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (ASI) വാരണാസി കോടതി നാലാഴ്ചത്തെ സമയമാണ് അനുവദിച്ചിരുന്നത്. അതായത്, സെപ്റ്റംബർ 4 വരെയാണ് സര്‍വേ നടത്താന്‍ കോടതി സമയം നല്‍കിയിരുന്നത്. പിന്നീട് സമയപരിധി നീട്ടിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കിയ ശേഷമാണ് വിശദമായ റിപ്പോര്‍ട്ട്  എഎസ്ഐ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചത്. 
 

Exit mobile version