anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചേരാനല്ലൂർ വാഹനാപകട കേസ്: തുടർനടപടിക്കായി എഡിജിപി ഇന്ന് കൊച്ചിയിൽ

Instagram whatsapp

27 October 2026

Althaf

ചേരാനല്ലൂർ വാഹനാപകട കേസിൽ തുടർനടപടികൾക്കായി എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് സന്ദർശനം. പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളിന്മേൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് സന്ദർശനം. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും, പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ. മുഖ്യമന്ത്രി കുടുംബവുമായി സംസാരിച്ച് സഹായം വാഗ്ദാനം ചെയ്തതിനെ തുടർന്ന് സ്റ്റേഷന് മുന്നിലെ സമരം താൽക്കാലികമായി നിർത്തിയിരുന്നു. ഇന്ന് വൈകിട്ട് 4 മണിക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം വീണ്ടും തുടങ്ങുമെന്ന് കുടുംബം അറിയിച്ചു. കൊച്ചി ചേരാനല്ലൂരിൽ (കണ്ടെയ്നർ റോഡ്) പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ച വാഹനാപകട കേസുമായി ബന്ധപ്പെട്ട്..






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy