മാജിക് ഫ്രെയിംസിന്റെ കാക്കനാട് തിയേറ്റർ തുറന്നു; ആദ്യ ചിത്രം 'ഖലീഫ'
18|08|2026
Antony jackson
മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ''ഖലീഫ' യോടുകൂടി പ്രദർശനം തുടങ്ങും. ഓഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിംഗ്.
ഇൻഫോപാർക്കിനു സമീപത്തെ തിയേറ്ററിൽ 4 സ്ക്രീനുകൾ ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണിത്. മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, താരങ്ങളായ ദിലീപ്,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ്,സുരാജ് വെഞ്ഞാറമൂട്,ഷെയിൻ നിഗം, ധ്യാൻ ശ്രീനിവാസൻ, ഷാജോൺ, മഞ്ജു വാര്യർ, ചിപ്പി,നവ്യ നായർ, ഷീലു എബ്രഹാം, ശ്രുതി രാമചന്ദ്രൻ, മിത്ര കുര്യൻ, റാണിയാ റാണ, സംവിധായകരായ സിബി മലയിൽ, കമൽ, ഷാജി കൈലാസ്, നിർമ്മാതാവ് രഞ്ജിത്ത്, എബ്രഹാം മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാജിക് ഫ്രെയിംസിന്റെ അമ്പതാമത്തെ സ്ക്രീനാണ് ഉദ്ഘാടനം ചെയ്തത്. മാജിക് ഫ്രെയിംസ് കമ്പനിയുടെ ഉടമ കൂടിയായ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമകളുടെ ഭാഗങ്ങൾ, റിലീസിന് തയ്യാറെടുക്കുന്ന ഖലീഫ,കത്തനാർ തുടങ്ങിയ ചിത്രങ്ങളുടെ ത്രീഡി ഫോർമാറ്റിൽ ഒരുക്കിയ ട്രെയിലറുകളുടെയും പ്രദർശനമാണ് ആദ്യം നടന്നത്.
LATEST NEWS
സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി
ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും
കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ
മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും
രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം