anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
യൂനിവേഴ്സിറ്റി അറിയിപ്പുകൾ 17 ആഗസ്റ്റ് 2021: ഇന്ന് നടക്കുന്ന പ്രസ്താവനകൾ

Instagram whatsapp

17|08|2026

Antony jackson

MG University Announcements: എംജി സർവകലാശാല ബിരുദ പരീക്ഷാ ഫലം 2021 ഏപ്രിൽ മാസം നടത്തിയ ആറാം സെമെസ്റ്റർ സി.ബി.സി എസ് - ബി എ, ബി എസ് സി, ബി കോം, ന്യൂ ജനറേഷൻ കോഴ്സുകൾ എന്നിവയുടെ പരീക്ഷാ ഫലം പ്രസദ്ധീകരിച്ചു. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് സെപ്തംബർ ഒന്നു വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര-ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ - പ്രവേശനത്തിന് ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവരെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കില്ല. ഭിന്നശേഷി/ സ്‌പോർട്‌സ്/ കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി വേണം അപേക്ഷിക്കാൻ. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകൾ അതത് കോളേജുകളിൽ ഓൺലൈനായി പരിശോധിക്കുകയും ചെയ്യും. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. ആയതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ തിക്കും തിരക്കും ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി പിന്നീട് അറിയിക്കും. സംവരണാനുകൂല്യത്തിനായി പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതാണ്. കൃത്യമായ സാക്ഷ്യപത്രങ്ങളുടെ അഭാവത്തിൽ പ്രവേശനം റ്ദാക്കപ്പെടുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അപേക്ഷകർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ 'ഇൻകം ആന്റ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്' ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷ്യത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/ നേവി/ എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിഷയങ്ങളും ഈ വെബ് സൈറ്റിൽ ലഭിക്കും. പരീക്ഷഫലം 2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (മോഡൽ 1, 2, 3) 2017 അഡ്മിഷൻ മുതൽ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂണിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ - സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 ജനുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 മാർച്ചിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2019-21 ബാച്ച് - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് 10(എ), 10(ഡി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 2019 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. 2021 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.ടെക് (സീപാസ്) റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ തീയതി എട്ടാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) ക്രിപ്‌റ്റോഗ്രഫി ആന്റ് നെറ്റ്‌വർക്ക് സെക്യൂരിറ്റി എന്ന പേപ്പറിന്റെ പരീക്ഷ സെപ്തംബർ മൂന്നിന് നടക്കും. എഞ്ചിനീയറിംഗ് ഇക്കണോമിക്‌സ് ആന്റ് ഓട്ടോമാറ്റിവ് കോസ്റ്റ് എസ്റ്റിമേഷൻ എന്ന പേപ്പറിന്റെ പരീക്ഷ സെപ്തംബർ ആറിനും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസ്. ആപ്ലിക്കേഷൻസ്, മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, ഫൈനൈറ്റ് ഇലമെന്റ് അനാലിസിസ് എന്നീ പേപ്പറുകളുടെ പരീക്ഷ സെപ്തംബർ ഏഴിനും നടക്കും. സമയക്രമം: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ. Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല ജേണലിസം അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്ത് 25-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വേതനം ഒന്നര മണിക്കൂറിന് 1700 രൂപയും മാസാന്ത്യപരിധി 42000 രൂപയുമാണ്. ഫോണ്‍ : 9961566725, 9656307894. ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് അദ്ധ്യാപകര്‍ക്കും യു.ജി.സി. ലൈബ്രേറിയന്‍മാര്‍ക്കും ലൈബ്രറി സയന്‍സ് പഠനവിഭാഗം നടത്തുന്ന റിഫ്രഷര്‍ കോഴ്‌സ് സപ്തംബര്‍ 2-ന് തുടങ്ങും. അപേക്ഷകള്‍ ആഗസ്ത് 25 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോഴ്‌സ് സപ്തംബര്‍ 15-ന് സമാപിക്കും. www.ugchrdc.uoc.ac.in, ഫോണ്‍ : 0494 2407 350, 351 പരീക്ഷാ ഫലം എസ്.ഡി.ഇ., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 3 വരെ അപേക്ഷിക്കാം. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.സി.എ., ബി.എസ് സി. ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ്, ജെനിറ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2016 മുതല്‍ 2019 വരെ പ്രവേശനം സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 3 വരെ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി മെയ് 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ 2019 പ്രവേശനം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം), കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷകള്‍ സപ്തംബര്‍ 13-ന് തുടങ്ങും. പുനഃപരീക്ഷ എം.എ.എം.ഒ. കോളേജ് മുക്കം, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനഃപരീക്ഷ 18-ന് നടക്കും. Kerala University Announcements: കേരള സര്‍വകലാശാല ബിരുദപ്രവേശനം 2021-അപേക്ഷിക്കുതിനുളള തീയതി ആഗസ്റ്റ് 27 വരെ നീട്ടിയിരിക്കുന്നു. കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും യു.ഐ.റ്റി.കളിലേയും ബിരുദപ്രവേശനത്തിന് അപേക്ഷിക്കുതിനുളള അവസാന തീയതി ആഗസ്റ്റ് 27 വരെ നീട്ടിയിരിക്കുന്നു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുതാണ്. പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ. (2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ആഗസ്റ്റ് 27 ന് മുമ്പായി വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ടൈംടേബിള്‍ കേരളസര്‍വകലാശാല ആഗസ്റ്റ് 27 ന് നടത്താനിരു ഓം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷ ആഗസ്റ്റ് 2021 (പേപ്പര്‍ ക) സെപ്റ്റംബര്‍ 6 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാഫലം കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. സംസ്‌കൃതം (2019 - 20 ബാച്ച്) തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷാഫീസ് കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തു നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ് 2018 സ്‌കീം) റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓലൈനായി പിഴകൂടാതെ ആഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 2 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 6 വരെയും അപേക്ഷിക്കാം. ഓലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാലയുടെ 2021 സെപ്റ്റംബറില്‍ ആരംഭിക്കു ഓം സെമസ്റ്റര്‍ എം.ബി.എ. (2020 സ്‌കീം റെഗുലര്‍ - ഫുള്‍ ടൈം (യു.ഐ.എം. ഉള്‍പ്പെടെ/ട്രാവല്‍ ആന്റ് ടൂറിസം) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ആഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 2 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷാകേന്ദ്രം കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കു ഒും രണ്ടും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂ'ര്‍ സയന്‍സ്/ബി.സി.എ. തിയറി പരീക്ഷകള്‍ക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ബി.എസ്‌സി. കമ്പ്യൂ'ര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ കാര്യവ'ം എസ്.ഡി.ഇ.യിലും, ബി.സി.എ. വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം കണ്ണമ്മൂല ജോ കോക്‌സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ടെക്‌നോളജിയിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ ആരിയാട് കെ.യു.സി.റ്റി.ഇ.യിലും ഡൗലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഓണം അവധി കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തി'ുളള കോളേജുകള്‍ക്ക് ആഗസ്റ്റ് 18 വൈകുരേം ഓണം അവധിക്കായി അടയ്ക്കുതും അവധിക്കുശേഷം 2021 ആഗസ്റ്റ് 31 ന് പ്രവര്‍ത്തനം ആരംഭിക്കുതുമാണ്. പിഎഛ്.ഡി. നല്‍കി രേണുജ എസ് കൃഷ്ണന്‍, ശ്രീനിത പി.ആര്‍. (ഹിന്ദി), ജിതിന്‍ ബാബു,ഐശ്വര്യ വി.ആര്‍. (സൈക്കോളജി), വിഷ്ണു വി.ആര്‍., അനിത എല്‍. (കെമിസ്ട്രി), അനു എസ്., ഗ്രീഷ്മ ജി.എം., രഞ്ജുമോള്‍ ആര്‍., ശ്രീലക്ഷ്മി ആര്‍., ഗൗരി പ്രിയ രഞ്ജിത്, കമല്‍ കുമാര്‍ വി. (ബോ'ണി), അശ്വതി റ്റി.ആര്‍. (കമ്പ്യൂ'േഷണല്‍ ബയോളജി ആന്റ് ബയോഇന്‍ഫോര്‍മാറ്റിക്‌സ്), ആതിര എന്‍. (എന്‍വിറോമെന്റല്‍ സയന്‍സസ്), ബിജില ബി.ആര്‍. (മാത്തമാറ്റിക്‌സ്), നിത്യ ആര്‍. (മാനേജ്‌മെന്റ് സ്റ്റഡീസ്), ബെറ്റി സണ്ണി (ഫിലോസഫി), രേഷ്മ ആര്‍ അനില്‍കുമാര്‍, ലീന ചന്ദ്രശേഖര്‍, ഉണ്ണിക്കൃഷ്ണന്‍ (ബയോടെക്‌നോളജി), സ്വപ്ന പി.എസ്., ജിസു എല്‍സ ജേക്കബ് (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്), ചിന്ത ജെറോം (ഇംഗ്ലീഷ്), ധന്യാരാജ് ഡി. (സുവോളജി), പ്രഭ ജ്യോതി പി.എസ്. (ഫിസിക്‌സ്), അനിത കുമാരി കെ.എസ്., കൃഷ്ണ അരവിന്ദ് (മലയാളം), മായ റാണി ആര്‍., രാജഗോപാല്‍ പി.കെ. (പൊളിറ്റിക്കല്‍ സയന്‍സസ്), ചാന്ദിനി എസ്. ഗോപി (ഇക്കണോമിക്‌സ്), ഫെമിന്‍ വി.റ്റി. (ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്), സുനില്‍ കുമാര്‍ വി., ശ്രീജി എസ്.എല്‍., പ്രദീപ പി. (കൊമേഴ്‌സ്), രേവതി വി.എസ്. (ഹിസ്റ്ററി), ലീന ആര്‍., ഷീബ എ. (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ചിന്‍സു മെറീന ജോയി (സിവില്‍ എഞ്ചിനീയറിംഗ്), ജിഷ ജി.ആര്‍., പ്രീത ലാലി വൈ.എം. (എഡ്യൂക്കേഷന്‍), സ്വരാജ് എം. (മാനേജ്‌മെന്റ് സ്റ്റഡീസ്) എിവര്‍ക്ക് പിഎഛ്.ഡി. നല്‍കാന്‍ ഇ് ചേര്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. Kannur University Announcements: കണ്ണൂർ സർവകലാശാല തീയതി നീട്ടി മൂന്നാം സെമസ്റ്റർ ബരുദ (നവംബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 26.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റേണൽ മാർക്ക് രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. പരീക്ഷാഫലം ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേഡ്കാർഡ് ഒരുമാസത്തിനകം പ്രിന്റൌട്ട് എടുത്ത് സൂക്ഷിക്കണം. പ്രായോഗിക പരീക്ഷകൾ മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2021 കോവിഡ് സ്‌പെഷ്യൽ പരീക്ഷകളുടെയും അവസാന വർഷ ബി. കോം. / ബി. ബി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 24.08.2021 മുതൽ 27.08.2021 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy