anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രാമായണം സിനിമ: 'നിങ്ങൾ ചെയ്തതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ ഭാഗ്യം'; രാമായണ ശ്രേണിയിൽ ശ്രീരാമനെ അനശ്വരനാക്കിയ അരുൺ ഗോവിലിനോട് റൺബീർ കപൂർ.

Instagram whatsapp

08|08|2026

Althaf

Ramayana Movie: ഭാരതത്തിന്‍റെ ഇതിഹാസ കാവ്യം ബിഗ് സ്ക്രീനിലെത്തിക്കുന്ന 'രാമായണം' സിനിമയുടെ സവിശേഷമായ ചടങ്ങിൽ, കാണികളുടെയും ആരാധകരുടെയും മനം കവർന്ന് ബോളിവുഡ് താരം രൺബീർ കപൂർ. ചിത്രത്തിൽ ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ, പഴയകാല ദൂരദർശൻ രാമായണ പരമ്പരയിൽ ശ്രീരാമൻ എന്ന കഥാപാത്രം അനശ്വരമാക്കിയ പ്രശസ്ത താരം അരുൺ ഗോവിലിനോട് വേദിയിൽ വെച്ച് ആദരവ് പ്രകടിപ്പിച്ചത് ചടങ്ങിലെ ഏറ്റവും വൈകാരികമായ നിമിഷമായി മാറി. പുതിയ ചിത്രത്തിൽ ദശരഥ മഹാരാജാവായി അരുൺ ഗോവിലും വേഷമിടുന്നുണ്ട്. കണ്ണിലെ അണുബാധ മൂലം കറുത്ത കണ്ണട ധരിച്ചാണ് രൺബീർ ചടങ്ങിൽ പങ്കെടുത്തത്. വേദിയിലെത്തിയ താരം ആദ്യം തന്നെ ഇതിന് ആരാധകരോട് ക്ഷമ ചോദിച്ചു, "എല്ലാവർക്കും നമസ്കാരം. കറുത്ത കണ്ണട ധരിച്ചെത്തിയതിന് ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുന്നു. എന്‍റെ കണ്ണുകളിൽ നേരിയ ഇൻഫെക്ഷൻ (അണുബാധ) ഉണ്ട്. പക്ഷേ, ഈ ശുഭാവസരത്തിൽ എന്‍റെ മനസ്സിൽ എല്ലാവരോടും 'അഫെക്ഷൻ' (സ്നേഹം) മാത്രമാണുള്ളത്. അതുകൊണ്ട് ദയവായി ആരും ഇത് തെറ്റായി വിചാരിക്കരുത്," രൺബീർ പറഞ്ഞു. തുടർന്ന് സദസ്സിലിരുന്ന അരുൺ ഗോവിലിനെ അഭിസംബോധന ചെയ്തുകൊണ്ട് രൺബീർ സംസാരിച്ചു. രൺബീർ പേര് വിളിച്ചതും ബഹുമാനപൂർവ്വം എഴുന്നേറ്റ അരുൺ ഗോവിലിനോട് ഇരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് താരം വാക്കുകൾ തുടർന്നു, "സർ, ദയവായി ഇരുന്നാലും. വർഷങ്ങളായി താങ്കൾ ഈ കഥാപാത്രത്തെ എത്രയോ മനോഹരമായും ആത്മാർത്ഥതയോടും അന്തസ്സോടും കൂടിയാണ് ജനങ്ങളിലെത്തിച്ചത്. രാമാനന്ദ് സാഗറിന്‍റെ രാമായണം കണ്ടിട്ടുള്ള ഏതൊരാളും താങ്കളിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. താങ്കൾ ചെയ്തതിന്‍റെ ചെറിയൊരു ശതമാനമെങ്കിലും ശ്രീരാമനെ സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ എനിക്ക് സാധിച്ചാൽ, എന്‍റെ കഠിനാധ്വാനം സഫലമായി എന്ന് ഞാൻ കരുതും. കുട്ടിക്കാലം മുതൽക്കേ ഭഗവാൻ ശ്രീരാമന്‍റെ അനുഗ്രഹവും അദ്ദേഹത്തിന്റെ പഠനങ്ങളും ഒപ്പം താങ്കളുടെ മുഖവും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഞാൻ വളർന്നത്. താങ്കൾ ഞങ്ങളുടെ സ്വന്തം ആളാണ്. താങ്കൾ നൽകിയ എല്ലാത്തിനും നന്ദി!" രൺബീറിന്‍റെ ഈ വാക്കുകളെ വലിയ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്. നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്‍റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയിലറിന്‍റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് രൺബീർ ഈ വാക്കുകള്‍ പറയുകയുണ്ടായത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: പാർട്ട് 1' 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പിആർഒ ആതിര ദിൽജിത്ത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy