anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രീൽസ് കാണാനും ചിത്രം എടുക്കാനും അധിക സമയം ചിലവഴിക്കുകയായിരുന്നു; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ്സീറ്റിൽ മറച്ചുവെച്ചു, ഒളിച്ചിരുന്ന ഭർത്താവ് പിടിയിലായി.

Instagram whatsapp

07|08|2026

Sabu Joseph

തെലങ്കാന: ബെംഗളൂരുവിലെ കുമ്പളഗോഡിൽ ഭാര്യയെ കൊലപ്പെടുത്തി ബിഹാറിലേക്ക് കടന്ന ഭർത്താവിനെ സാഹസികമായി പിടികൂടി പൊലീസ്. നക്സൽ ബാധിത മേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ബിഹാർ പൊലീസിന്റെ സഹായത്തോടെയാണ് കർണാടക പൊലീസ് പിടികൂടി നാട്ടിലെത്തിച്ചത്. റീൽസ് ചിത്രീകരണത്തെച്ചൊല്ലിയുള്ള തർക്കവും ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു കുമ്പളഗോഡിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ്, ഇരുപത്തിനാലുകാരനായ ധീരജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25-ന് ഗേരുപാള്യയിലെ വാടക വീട്ടിനകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ബിഹാറിലേക്കാണ് കടന്നതെന്ന് ബോധ്യപ്പെട്ടതോടെ കർണാടക പൊലീസ് പിന്തുടർന്നെത്തി. ഇതോടെ ഇയാൾ നക്സൽബാധിത മേഖലയായ കോഥിയയിലേക്ക് മാറി. തുടർന്ന് ബിഹാർ പൊലീസിന്റെ സഹായത്തോടെ സായുധരായി എത്തിയാണ് കർണാടക പൊലീസ് പ്രതിയെ കീഴടക്കിയത്. അറസ്റ്റിലായ ധീരജിനെ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും പത്ത് മാസം മുമ്പാണ് ബിഹാറിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. റീമാകുമാരി റീൽസ് കാണാനും ചിത്രീകരിക്കാനും കൂടുതൽ സമയം നീക്കിവയ്ക്കുന്നതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതിനൊപ്പം ദാമ്പത്യ പ്രശ്നങ്ങളും വഷളായതോടെ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയും ഇതിനൊടുവിൽ ധീരജ് കുമാർ റീമാകുമാരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബിഹാറിലേക്ക് മടങ്ങിപ്പോകണമെന്നായിരുന്നു റീമയുടെ നിലപാട്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ദുർഗന്ധം വമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ കുമ്പളഗോഡ് പൊലീസ് അന്വേഷണം തുടരുകയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy