anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അർജുൻ ആയങ്കി പാലിയേക്കര ടോൾ പ്ലാസിൽ കടക്കുമ്പോൾ അവന്റെ സഹോദരൻ അഖി.

Instagram whatsapp

07|08|2026

Althaf

കൊച്ചി: ഒളിവിലിരുന്നും സമൂ​ഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്തക്ക് താഴെയും കമന്റ് ചെയ്തിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കി എന്നും ഇനി മുകളിൽ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അർജുന്റെ ഫോൺ മാറ്റാരോ കൈകാര്യം ചെയ്യുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അർജുൻ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച അ‍ജ്ജുൻ ആയങ്കിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലെ ഭീഷണി പോസ്റ്റ് ഇട്ടത് കൊച്ചിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാൻ വ്യാപക പരിശോധന തുടങ്ങിയതോടെ മുൻകൂർ ജാമ്യത്തിനായി ആയങ്കി സുപ്രീം കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങി. ഒളിവിലിരുന്ന് പോലീസ് ഉന്നതരെയും അഭ്യന്തരമന്ത്രിയെയും വരെ വെല്ലുവിളിക്കുകയാണ് സ്വർണംപൊട്ടിക്കൽ അടക്കം നിരവധി ക്രമിനൽ കേസുകളിലെ പ്രതി. ഭീഷണി സന്ദേശം സമൂഹമാധ്യമത്തിലൂടെയും പങ്കുവെക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാൽ ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്ന് കണ്ടോ എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിയോട് അർദ്ധരാത്രിയിലെ പോസ്റ്റിൽ വിരട്ടൽ വേണ്ടെന്നായിരുന്നു ആയങ്കിയുടെ ഭീഷണി. പോലീസിനെ വിരട്ടി ക്രിമിനൽ ഒളിച്ചുകളി തുടരുമ്പോഴാണ് ആഭ്യന്തമന്ത്രി പ്രതിയെ ഉടൻ പിടികൂടാൻ കർശന നിർദ്ദേശം നൽകിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy