anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വ്യാജപരസ്യങ്ങളോടൊപ്പം പ്രതിവർഷ 70 കോടി ഡോളർ വരുമാനം; മെറ്റ ഉപയോക്താക്കളെ വഞ്ചിച്ചെന്ന് റിപ്പോർട്ട്.

Instagram whatsapp

06|08|2026

Sabu Joseph

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ വിവാദം പുകയുന്നതിനിടെ പ്രത്യേക തരം കണ്ടന്റ് ആളുകളിലേക്ക് എത്തിക്കാൻ പണം കൈപ്പറ്റിയതായി കേന്ദ്ര സർക്കാരിന് മുന്നിൽ സമ്മതിച്ച് സോഷ്യൽ മീഡിയ ഭീമനായ മെറ്റ. ഡീപ്ഫേക്ക് ദൃശ്യങ്ങൾ , കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ, പ്രവർത്തനപരമായ വീഴ്ചകൾ എന്നിവയിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് കേന്ദ്രത്തിന് മുന്നിൽ ഖേദം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 5 ബുധനാഴ്ച കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടന്ന ഉന്നതതല യോഗത്തിലാണ് മെറ്റയുടെ ആഗോള പ്രതിനിധി സംഘം നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ ഫെയ്‌സ്ബുക്ക് താൽക്കാലികമായി നീക്കം ചെയ്തതിനെത്തുടർന്ന് കേന്ദ്ര സർക്കാർ മെറ്റ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. വ്യാജ നിക്ഷേപ പദ്ധതികൾ, ഇ-കൊമേഴ്‌സ് തട്ടിപ്പുകൾ, നിരോധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ വഴി മെറ്റ പ്രതിവർഷം 7 ശതകോടി ഡോളറോളം വരുമാനമുണ്ടാക്കുന്നുണ്ടെന്ന് 2025 നവംബറിൽ റോയിട്ടേഴ്സ് പുറത്തുവിട്ട ആഗോള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ദിവസേന 1,500 കോടി അപകടകരമായ വ്യാജ പരസ്യങ്ങൾ കമ്പനി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതായും രേഖകൾ വ്യക്തമാക്കുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy