anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; കുഞ്ചാക്കോ ബോബൻ വീണ്ടും വ്യത്യസ്ത ലുക്കിൽ

Instagram whatsapp

July 16 2026 | 1 min read | 40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ (ഇടത്) കുഞ്ചാക്കോ ബോബൻ (വലത്)

Abu Ansari

കൊച്ചി: ഷിഫിന ബബിൻ പാക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. '40 ഡേസ് ഒഫ് ഹൗസ് പാർട്ടി' എന്നാണ് സിനിമയുടെ പേര്. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിനയുടെ ആദ്യ ചിത്രമാണിത്. സിനിമയുടെ തിരക്കഥയും ഷിഫിനയാണ് തയ്യാറാക്കിയിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എന്റര്‍ടെയ്ൻമെന്റ്സ് എന്നീ ശ്രദ്ധേയ ബാനറുകളിൽ ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ ആറിന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആ‍ര്‍ട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ട‍ർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy