anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒന്നാം ക്ലാസ്സ്കാരിയോട് ക്രൂരത; വേഗത്തിൽ എഴുതാത്തതിന് അധ്യാപികയുടെ മർദ്ദനം

Instagram whatsapp

July 15, 2026

Althaf ML

കടയ്ക്കാവൂർ: ഹോംവർക്ക് എഴുതാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപിക മർദിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ വലത് കൈയിലെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തെക്കുറിച്ച് കുട്ടി ആദ്യം മാതാപിതാക്കളോട് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ അടുത്ത ദിവസം കുട്ടി കൈ മുറുക്കിപ്പിടിക്കുന്നതും വിരലിൽ വീക്കം കാണപ്പെട്ടതും ശ്രദ്ധയിൽപ്പെട്ടതോടെ മാതാവ് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് പനിയും അനുഭവപ്പെട്ടു. ആശുപത്രി പരിശോധനയിൽ വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തി. നിലവിൽ കുട്ടിയുടെ കൈ പ്ലാസ്റ്റർ ഇട്ട നിലയിലാണ്. സംഭവത്തിൽ രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസ്, ശിശുക്ഷേമ വകുപ്പ്, സ്കൂൾ അധികൃതർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy