anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കൊടുവള്ളിക്കാരിൽ ഒരാളായി ജീവിച്ച പളനി സ്വാമി തിരികെവരാൻ കഴിയുമെന്ന ഉറപ്പില്ലാതെ തിരികെ നാട്ടിലേക്ക്

Instagram whatsapp

29/06/2026

PRAKASH

കൊടുവള്ളി 26 വർഷമായി കൊടുവള്ളിക്കാരിൽ ഒരാളായി ജീവിച്ച തമിഴ്‌നാട് സേലം സ്വദേശി പളനി സ്വാമി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത് ഉള്ളുരുകുന്ന വേദനയോടെ തൻ്റെ ജീവിതം തിരികെപിടിക്കാൻ ഒപ്പം നിന്ന കൊടുവള്ളിയിലേക്ക് ഇനി തിരികെവരാൻ കഴിയുമെന്ന ഉറപ്പില്ലാതെയായിരുന്നു ആ യാത്ര. കൊടുവള്ളി -കിഴക്കോത്ത് റോഡിൽ പൂളപ്പൊരിക്കച്ചവടം നടത്തിയിരുന്ന പളനിസ്വാമിക്ക് ആ ഉന്തുവണ്ടിക്കച്ചവടം നിർത്തേണ്ടിവന്നു.കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കിഴക്കോത്ത് റോഡിന്റെ തുടക്കത്തിലുള്ള മൂന്നു വൻ മരങ്ങൾ മുറിച്ചുമാറ്റി ആ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നഗരസഭാധികൃതർ പളനിസ്വാമിയുടെ വഴിയോരക്കച്ചവടം അവിടെനിന്നു മാറ്റാനാവശ്യപ്പെടുകയായിരുന്നു. തുടർന്ന് സമീപത്ത് അടുത്ത ദിവസം തന്നെ കച്ചവടം തുടങ്ങിയെങ്കിലും ബസുകളുടെ സ്റ്റോപ് അവിടേക്ക് ക്രമീകരിച്ചതിനാൽ ആ സ്‌ഥലവും ഒഴിയേണ്ടിവന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy