anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സൗദിയിലെ റാസ് തനുറ ടെർമിനലിൽ നിന്നു;ഹോർമുസ് വഴിയുള്ള എണ്ണ വിതരണം അതിവേഗം സാധാരണ

Instagram whatsapp

27/06/2026



ദുബായ്: സൗദിയിലെ റാസ് തനുറ ടെർമിനലിൽ നിന്നു. 4 മാസത്തിനു ശേഷം ടാങ്കറുകളിൽ അസംസ്‌കൃത എണ്ണ നിറച്ചു തുടങ്ങി. ഇതോടെ ഹോർമുസ് വഴിയുള്ള എണ്ണ വിതരണം അതിവേഗം സാധാരണ. നിലയിലാകും. സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയാണു കയറ്റുമതി വീണ്ടും തുടങ്ങുന്നത്.ചെങ്കടലിലെ യാൻബു തുറമുഖത്ത് നിന്നാണ് ഇപ്പോൾ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇത് ആകെ കയറ്റുമതിയുടെ 75% മാത്രമേ വരൂ. റാസ് തനുറ ടെർമിനലിലെ ജുഅയ്‌മാഹ് ലോഡിങ് പോയിൻ്റിൽ സൗദി ഉടമസ്‌ഥതയിലുള്ള ബഹ്റി കമ്പനിയുടെ സായ്‌നാഹ്, അമദ് എന്നീ പടുകൂറ്റൻ ടാങ്കറുകളാണു നങ്കൂരമിട്ടിരിക്കുന്നത്. സമീപത്തായി ഖസ്ബ എന്ന ടാങ്കറുമുണ്ട്. ഈ ടാങ്കറുകൾ ട്രാക്കിങ് സിഗ്നൽ ഓഫ് ചെയ്‌താണു ഹോർമുസ് കടന്നു സൗദി തീരത്ത് എത്തിയത്. ബഹ്റി കമ്പനിയുടെ 3 സൂപ്പർ ടാങ്കറുകൾ കൂടി ഒമാൻ സമുദ്രാതിർത്തിയിൽ കാത്തുകിടക്കുകയാണ്. റാസ് തനുറയിൽ അസംസ്‌കൃത എണ്ണയ്ക്കു പുറമേ എൽപിജിയും ശുദ്ധീകരിച്ച എണ്ണയും കയറ്റുമതി ചെയ്യുന്ന രണ്ടു ടെർമിനലുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയം 12 ടാങ്കറുകളിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy