anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും

Instagram whatsapp

05/06/2026

PRAKASH

നെടുമങ്ങാട് : പനവൂരിലെ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാനച്ഛൻ അഷ്കറിനെയും കുഞ്ഞിൻ്റെ അമ്മ അഖിലയേയും പൊലീസ് വെള്ളിയാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി നെടുമങ്ങാട് എസ്‌സി/എസ്‌ടി കോടതിയിൽ അന്വേഷകസംഘം കഴിഞ്ഞദിവസം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. വെള്ളിയാഴ്‌ച ഓപ്പൺ കോടതി അപേക്ഷ പരിഗണിക്കും. കുഞ്ഞിൻ്റെ മരണത്തിൽ അഖിലയ്ക്കുള്ള പങ്ക് നേരത്തേ വ്യക്തമായിരുന്നെങ്കിലും തെളിവെടുപ്പ് നടത്തിയിരുന്നില്ല. പനവൂരിലെ വാടകവീട്ടിൽ അഷ്കറിനെയെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ ജനരോഷം ഉണ്ടായതോടെ അഖിലയുടെ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ കൂട്ടുനിന്നെന്ന അഷ്കറിന്റെ മൊഴിക്കുപുറമെ അഷ്കറിൻ്റെ മാതാപിതാക്കളുടെ മൊഴിയും അഖിലയ്ക്കെതിരെയുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy