anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു... ഒപ്പം ഓക്കാനവും!; ചില തലവേദനകളിൽ കരുതൽ വേണം

Instagram whatsapp



ഉയർന്ന രക്തസമ്മർദം എന്ന് കേൾക്കുമ്പോഴെ ആദ്യം ഓർമവരിക, തലവേദനയെ കുറിച്ചായിരിക്കും അല്ലേ? ധമനികളിലെ രക്തസമ്മർദം അധികരിക്കുന്ന അവസ്ഥയാണിത്. ഹൈപ്പർ ടെൻഷനെന്ന് വിളിക്കുന്ന ഈ അവസ്ഥയെ സൈലന്റ് കില്ലറെന്നും പറയാറുണ്ട്. കാരണം ഇത്തരം അവസ്ഥയുള്ളവർക്ക് ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. ഇക്കാരണത്താൽ തന്നെ രോഗം എന്തെന്ന് തിരിച്ചറിയാനും വൈകും. അപ്പോഴേക്കും പല അവയങ്ങളെയും ഈ അവസ്ഥ മോശമായി ബാധിച്ചിട്ടുണ്ടാവും. ഹൃദയസംബന്ധമായ അസുഖങ്ങൾ, സ്‌ട്രോക്ക്, വൃക്കയ്ക്ക് പ്രശ്‌നങ്ങൾ മറ്റ് ഗൗരവതരമായ രോഗങ്ങൾക്കെല്ലാം ഇത് വഴിവെയ്ക്കും. അമിത രക്തസമ്മർദത്തിന് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്ന് തലവേദനയാണ്. ഹൈപ്പർടെൻഷൻ ഉണ്ടാവുമ്പോൾ രക്തത്തിൻ്റെ സമ്മർദ്ദത്തിലുണ്ടാവുന്ന മാറ്റം തലച്ചോറിലെ രക്തകുഴലുകളിൽ അധിക സമ്മർദം ഉണ്ടാക്കും. ഇത് രക്തകുഴലുകൾ വലിയാൻ ഇടയാക്കും. ചിലപ്പോൾ രക്തകുഴലുകൾ പൊട്ടാനും സാധ്യതയുണ്ട്. ഈ അസ്വസ്ഥത വേദനയ്ക്ക് കാരണമാകും. മിക്കപ്പോഴും അത് തലയ്ക്ക് പിറകിലായിട്ടാവും ഉണ്ടാവുക. ഇത്തരത്തിലുള്ള തലവേദന ഹൈപ്പർടെൻഷൻ ഉള്ളവരിലാണ് സാധാരണയായി കാണപ്പെടുകയെന്ന് ഗുരുഗ്രാമിലെ മരേൻജോ ഏഷ്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ ആൻഡ് സ്‌പൈൻ ചെയർമാൻ ഡോ പ്രവീൺ ഗുപ്ത പറയുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy