anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും'; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

Instagram whatsapp



കൊച്ചി: താരസംഘടനയായ അമ്മയുടെ മാനേജര്‍ അതുല്യയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും കുക്കു പരമേശ്വരന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴില്‍ തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. പിന്നീട് അത് ചിലര്‍ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരന്‍ ആവര്‍ത്തിച്ചു. എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തില്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടും. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളും മുതിര്‍ന്ന അംഗങ്ങളെ അപ്പപ്പോള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പരാതികള്‍ക്കും പരിഹാരം ജനറല്‍ബോഡിയില്‍ ഉണ്ടാകുമെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy