anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം: ഏരിയാ കമ്മിറ്റിയിൽ ആവശ്യവുമായി 'കാരണഭൂതൻ' മെഗാതിരുവാതിരയുടെ സംഘാടകൻ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും പാറ

Instagram whatsapp



തിരുവനന്തപുരം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി എസ് അജയകുമാർ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോ​ഗത്തിലാണ് അജയകുമാർ നിലപാട് പറഞ്ഞത്. നേരത്തെ പിണറായി വിജയനെ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ച് തിരുവാതിര ​ഗാനം അരങ്ങേറിയ പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു എസ് അജയകുമാർ‌. പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും ഏരിയാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പിണറായി രാജിവെച്ച് മാതൃകയാകണമെന്ന് ഏരിയ കമ്മിറ്റിയിൽ ചർച്ചയുണ്ടായി. തോൽവിക്ക് കാരണക്കാരൻ താൻ തന്നെയാണെന്ന് പിണറായി പൊതുസമൂഹത്തോട് പറയുന്നതാണ് മാന്യത എന്ന് അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള തൊഴിലാളികളായി പാർട്ടി സഖാക്കൾ മാറി എന്നും ആക്ഷേപമുയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലായിരുന്നു പിണറായിക്കെതിരെയുള്ള അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy