anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
KK ശൈലജയെ മാറ്റിയത് ക്ഷീണമായെന്ന് CPIM മട്ടന്നൂർ ഏരിയാ കമ്മിറ്റി; പ്രചരണം പിണറായിയിൽ ഒതുങ്ങിയെന്ന് CPI

Instagram whatsapp



കണ്ണൂര്‍: മുന്‍ എംഎല്‍എ കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയത് ക്ഷീണം ചെയ്‌തെന്ന് മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പുച്ഛം കലര്‍ന്ന പെരുമാറ്റം ജനങ്ങളില്‍ വെറുപ്പുളവാക്കിയെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും വിമര്‍ശനമുണ്ട്. കീഴ്ഘടകങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ല എന്നും അംഗങ്ങള്‍ പറഞ്ഞു. പാലക്കാട് സിപിഐ ജില്ലാ കൗണ്‍സിലിലും എല്‍ഡിഎഫിനെതിരെ വിമര്‍ശനമുയര്‍ന്നു. യുഡിഎഫ് ട്രെന്‍ഡ് അനുസരിച്ച് പ്രചരണം നടത്തിയെന്നും എല്‍ഡിഎഫ് പിണറായി വിജയനില്‍ മാത്രം ഒതുങ്ങിയെന്നുമാണ് വിമര്‍ശനം. 'ഇടതുപക്ഷത്തിന്റെ കരുത്തായ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് അകന്നു. 64 ദളിത് സംഘടനകള്‍ എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകള്‍ സര്‍വ മേഖലയിലും എല്‍ഡിഎഫിനെ ബാധിച്ചു. സിപിഐഎം പലയിടത്തും സിപിഐയെ മാറ്റിനിര്‍ത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളില്‍ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല', ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. പി സന്തോഷ് കുമാര്‍ എംപി പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy