anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ കർശന മാനദണ്ഡവുമായി മുസ്‌ലിം ലീഗ്‌; മന്ത്രിമാരുടെ SPSമാരായി പാർട്ടി നേതാക്കൾ

Instagram whatsapp



മലപ്പുറം: പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ മന്ത്രിമാർക്ക് കർശന മാനദണ്ഡങ്ങളുമായി മുസ്‌ലിം ലീഗ്. നേതൃത്വത്തിന്റെ അറിവോടെയല്ലാതെ മന്ത്രിമാർ പേഴ്‌സണൽ സ്റ്റാഫ് നിയമനം നടത്തരുതെന്നാണ് നിർദ്ദേശം.പാർട്ടിയുടെ കീഴ്‌ഘടങ്ങളിൽ നിന്നുള്ള അംഗീകാരപത്രം ഇല്ലാത്തവരെ പരിഗണിക്കരുതെന്നും നിർദ്ദേശമുണ്ട്. അർഹരായ പാർട്ടി പ്രവർത്തകരെ മാറ്റി മന്ത്രിമാർ തന്നിഷ്ട് പ്രകാരം നിയമനം നടത്തരുതെന്നും ലീ​ഗ് നേതൃത്വം നി‍ർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടിക്ക് മന്ത്രിമാരും എംഎൽഎ മാരും ഇല്ലാത്ത ജില്ലകൾക്ക് പ്രാതിനിധ്യം നൽകണമെന്നും നിർദ്ദേശമുണ്ട്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനുള്ള മാനദണ്ഡം തയ്യാറാക്കാനായി പിഎംഎ സലാമിനെയും, പാണക്കാട് റഷീദ് അലി തങ്ങളെയും പാർട്ടി ചുമതലപ്പെടുത്തി. പേഴ്‌സണൽ സ്റ്റാഫ് അംഗമാകാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് മണ്ഡലം കമ്മറ്റികളുടെ അംഗീകാര പത്രം ഹാജരാക്കണമെന്നാണ് തീരുമാനം. ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആകാൻ നിരവധി അപേക്ഷകൾ വരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഡപ്യുട്ടേഷൻ തസ്തികകളിൽ പാർട്ടി അനുകൂല സർവീസ് സംഘടനകളുടെ പട്ടിക പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy