anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'CJP മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയം'; Cockroach Janata Partyക്ക് പിന്തുണയേറുന്നു

Instagram whatsapp



തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന പുതിയ ആശയമായ കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയേറുന്നു. കോക്രോച്ച് മൂവ്‌മെന്റിന് പിന്തുണയുമായി യുവ എംഎല്‍എമാരായ വി കെ സനോജ്, അബിന്‍ വര്‍ക്കി, പി കെ നവാസ്, ടി പി അഷ്‌റഫ് അലി, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവര്‍ രംഗത്തെത്തി. രാജ്യത്തെ ഭരണാധികാരികളോട് യുവാക്കള്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടെന്നതിന്റെ പ്രതിഫലനമാണ് കോക്രോച്ച് മൂവ്‌മെന്റ് എന്ന് വി കെ സനോജ് പറഞ്ഞു. ഇതിന് പിന്നില്‍ അണിനിരക്കുന്ന ആളുകളുടെ എണ്ണം ഗൗരവമായി തന്നെ കാണണം. ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. സിജെപിക്ക് നേതൃത്വം കൊടുത്ത ആളെ ജാതിപറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. വംശീയമായി അധിക്ഷേപിക്കുന്നതും അക്കൗണ്ടുകള്‍ പൂട്ടുന്നതും ജനാധിപത്യത്തിന്റെ രീതിയല്ല. കേന്ദ്രസര്‍ക്കാര്‍ ഭയത്തോടെയാണ് ഇതിനെ കാണുന്നത്. സിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയമാണ്. ഉത്തരവാദിത്വപ്പെട്ട കേന്ദ്രമന്ത്രിമാര്‍ സംവാദത്തിന് തയ്യാറാകണം. ഔദ്യോഗികമായി മറുപടി നല്‍കാന്‍ തയ്യാറാകണമെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നീക്കങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറി ഇവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. ജനാധിപത്യം എപ്പോഴൊക്കെ അപകടകരമായിട്ടുണ്ടോ അപ്പോഴൊക്കെ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. മൂവ്‌മെന്റ് തള്ളിക്കളയില്ല. അങ്ങനെ ഒരു മൂവ്‌മെന്റ് തെറ്റായ കാര്യമല്ല. അവരുടെ തുടര്‍ നിലപാട് പോലെയായിരിക്കും ബാക്കി കാര്യങ്ങള്‍. അവരുടെ ഭാവി നിലപാട് എന്തായിരിക്കും എന്നത് ഗൗരവമായി കാണണമെന്നും വി കെ സനോജ് പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy