anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ചാംചച്ച ചോംചച്ച പാട്ട് പോലെയാണ് സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം'; CPIM അടൂർ ഏരിയാകമ്മിറ്റിയിൽ വിമർശനം

Instagram whatsapp



പത്തനംതിട്ട: സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം. 'ചാം ചച്ച ചോം ചച്ച' പാട്ട് പോലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനമെന്നാണ് വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും അതേ പാര്‍ട്ടിയിലാണ് ഭാര്യ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടതെന്നും വിമര്‍ശിച്ചു. പി ബി അംഗം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് മാതൃകയാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോവൂര്‍ കുഞ്ഞുമോനെ തോല്‍പ്പിക്കാന്‍ പത്തനംതിട്ടയിലെ കെഎസ്‌കെടിയു നേതാവ് ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. കെപിഎംഎസ്സിനെ കൂട്ടുപിടിച്ചാണ് നേതാവ് ഈ ശ്രമം നടത്തിയത്. കുന്നത്തൂര്‍ സീറ്റ് അടുത്ത തവണ ഉറപ്പാക്കാനാണ് ഈ നേതാവ് ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy