anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ബിനീഷ് കോടിയേരി പുറത്ത് തന്നെ: പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയില്ല; വിഷയം പ്രാദേശികമെന്ന് എം വി ഗോവിന്ദന്‍

Instagram whatsapp



തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പാർട്ടിക്ക് പുറത്ത് നിർത്താനുള്ള സിപിഐഎം തീരുമാനം മാറ്റമില്ലാതെ. നാല് വര്‍ഷമായിട്ടും ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിച്ചില്ല. അംഗത്വം പുനഃസ്ഥാപിക്കാന്‍ നാല് തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി ആവശ്യം പരിഗണിക്കാതിരിക്കുകയായിരുന്നു. ലഹരിക്കേസില്‍ പ്രതിയായപ്പോള്‍ 2020ലാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കിയത്. കേസില്‍ കുറ്റവിമുക്തനായതിന് ശേഷമാണ് അംഗത്വം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിനീഷ് കോടിയേരിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തത് പ്രാദേശിക വിഷയത്തെ മുന്‍നിര്‍ത്തിയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന നേതൃത്വം ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. 2001 മുതല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ് ബിനീഷ്. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് അംഗത്വം ലഭിക്കുന്നത്. എന്നാല്‍ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായതോടെ 2022ല്‍ അംഗത്വം മരവിപ്പിച്ചു. എന്നാല്‍ കേസില്‍ കുറ്റവിമുക്തനായിട്ടും പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. അംഗത്വം പുതുക്കാത്തതിന് കൃത്യമായ വിശദീകരണവും ഇതുവരെ സംസ്ഥാന നേതൃത്വം നല്‍കിയിട്ടില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy