anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സ്പീക്കർ അരാഷ്ട്രീയവാദി ആകണം എന്ന അഭിപ്രായമില്ല, നാക്ക് പിഴക്കാത്ത ആരെങ്കിലുമുണ്ടോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Instagram whatsapp



തിരുവനന്തപുരം: രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് തന്നെ സ്പീക്കര്‍ ചുമതലയിലേക്ക് പാര്‍ട്ടി തെരഞ്ഞെടുത്തത്. ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഒന്നിന്റെ തലപ്പത്തെത്താന്‍ കഴിഞ്ഞത് അതിപ്രധാന നിമിഷമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 'ത്രില്ലിലാണ്. ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്ത ബോധമാണ്. അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് ചുമതല ലഭിച്ചത്' എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം. വളരെ സന്തോഷകരമായ കാര്യമാണ്. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. എന്നാല്‍ രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ല. എല്ലാ അര്‍ത്ഥത്തിലും നീതിബോധത്തോടും നീതിനിഷ്ടമായും മുന്നോട്ടു പോകണം', തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിഷ്പക്ഷമായ നിലപാടെടുത്ത് പ്രീതിയില്ലാതെ മുന്നോട്ടുപോകും. മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും തമ്മില്‍ താരതമ്യപ്പെടുത്താന്‍ ആവില്ല. പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും സന്തോഷവും ബഹുമാനവും മാത്രം. ഈ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy