anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പാരിയത്ത്കാവിൽ ബുൾഡോസർ രാജ് അനുവദിക്കില്ല; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്

Instagram whatsapp



കൊച്ചി: പാരിയത്ത്ക്കാവിലെ ബലം പ്രയോ​ഗിച്ചുള്ള ഭൂമി ഒഴിപ്പിക്കൽ നീക്കത്തിനെതിരെ സിപിഐഎം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കാലങ്ങളായി താമസിക്കുന്ന പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നത് ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. വാർത്താക്കുറിപ്പിലൂടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി പൊലീസ് നടപടിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് സിപിഐഎം സംരക്ഷണം നൽകുമെന്നും എസ് സതീഷ് വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളെ അതിഭീകരമായി മർദ്ദിച്ച പോലീസ് നരനായാട്ടിനെ ശക്തമായി അപലപിക്കുന്നതായും എസ് സതീഷ് വ്യക്തമാക്കി. പത്തൊൻമ്പത് ഏക്കർ വരുന്ന റവന്യൂ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തി, കുടികിടപ്പ് അവകാശം നൽകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു. നൂറ്റിയമ്പത് വർഷത്തോളമായി ഇവിടെ താമസിച്ചുവരുന്ന എട്ട് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ഭൂമാഫിയയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നും സിപിഐഎം കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പൊലീസിനെ ഉപയോ​ഗിച്ച് പാവപ്പെട്ടവരെ വലിച്ചിറക്കിയെന്നും സിപിഐഎം ആരോപിച്ചു. സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി വ്യക്തിഹത്യ ചെയ്യുകയും കുട്ടികൾ പ്രായമായവർ തുടങ്ങി വ്യത്യാസമില്ലാതെ അതിക്രൂരമായ മർദ്ദന മുറകളുമാണ് കുടിയൊഴിപ്പിക്കലിന് ഇരയായവരോട് പോലീസ് ചെയ്യുന്നത്. ഇത് അം​ഗീകരിക്കാനാവില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സ്വന്തം ഭൂമിയിൽ ജീവിക്കാൻ വേണ്ടി മനുഷ്യർ നടത്തുന്ന സമരത്തിൻ്റെ ഭാ​ഗമായി പൊലീസ് എടുത്ത കളളകേസ് പിൻവലിക്കാൻ തയ്യാറാകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy