anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സത്യപ്രതിജ്ഞ ജാതിപ്രഖ്യാപനത്തിൻ്റെ വേദിയല്ല: പേരിനൊപ്പം മേനോൻ ചേർത്ത വി ഡി സതീശനെ വിമർശിച്ച് വിനിൽ പോൾ

Instagram whatsapp



തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ പേരിനൊപ്പം മേനോൻ എന്ന് ചേ‍ർത്ത വി ‍ഡി സതീശനെ വിമർശിച്ച് എഴുത്തുകാരൻ വിനിൽ പോൾ. അധികാര വേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായാണ് വായിക്കപ്പെടുന്നതെന്നാണ് വിനിൽ പോളിൻ്റെ വിമർശനം. ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയിൽ വരേണ്ടതെന്നും ജാതി തിരിച്ചറിയലല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനിൽ പോളിൻ്റെ വിമർ‌ശനം. ജനാധിപത്യ പുരോഗമന ഇന്ത്യയിൽ ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം ജനങ്ങളോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ നിമിഷമാണ് അല്ലാതെ ജാതിപ്രഖ്യാപനത്തിന്റെ വേദിയല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ‘മേനോൻ‘ എന്ന ജാതിനാമം പ്രത്യേകം ഉയർത്തിപ്പറഞ്ഞത് കേരളം ദീർഘകാല സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സമത്വബോധത്തോടുള്ള വെല്ലുവിളിയാണ്/ അല്ലെങ്കിൽ അതൊരു അറിവില്ലായിമയാണ്. അധികാരവേദിയിൽ ജാതിയെ ആഘോഷിക്കുന്നത് കേരളത്തിന് അപമാനമാണ്. അത്തരം സമൂഹത്തിൽ അധികാരത്തിന്റെ വേദിയിൽ ജാതിപേര് ഉയർത്തിക്കാട്ടുന്നത് പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള വിരുദ്ധ സന്ദേശമാണ്. ഇതിന് സമമായ അശ്ലീലമാണ് ശ്രീകണ്ഠൻ നായരുടെ തമ്മിൽ തമ്മിൽ എന്ന ഷോ. ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജാതി. പ്രസ്തുത വിഷയം ചർച്ചയ്ക്ക് എടുത്താൽ നായരുടെ സീറ്റ് എവിടെ ആയിരിക്കും? നടക്ക് നിൽക്കാൻ യോഗ്യത ഉണ്ടോ? മന്ത്രവാദികളുടെ സീറ്റിൽ ഇരിക്കണോ? എന്നും വിനിൽ പോൾ ചോദിക്കുന്നുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy