anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കറായി നാളെ സഭ നിയന്ത്രിക്കും

Instagram whatsapp



തിരുവനന്തപുരം: ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ലോക്ഭവനിലെത്തി. നാളെ നിയമസഭയുടെ ആദ്യസമ്മേളനം ചേരുമ്പോള്‍ പ്രോ ടേം സ്പീക്കര്‍ എന്ന നിലയില്‍ ജി സുധാകരനായിരിക്കും സഭ നിയന്ത്രിക്കുക. എംഎല്‍എമാര്‍ ജി സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്. നാളെ പ്രോ ടേം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിമാര്‍ക്ക് പിന്നീട് സ്ഥിരം സ്പീക്കര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഉണ്ട്. മെയ് 22 ന് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി ചുമതലയേല്‍ക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy