anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ജോലി ചെയ്തു, പൈസ തന്നില്ല, ചോദിച്ചപ്പോൾ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു'; ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

Instagram whatsapp



തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറി ഭീഷണി മുഴക്കിയത്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. 'ഞാന്‍ രണ്ടുമാസം ജോലി ചെയ്തു, എന്നിട്ടും പൈസ തന്നില്ല. പൈസ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന്. പൊറോട്ട അടിയാണ് ജോലി. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല', യുവാവ് പറഞ്ഞു. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy