anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഗയാ തീര്‍ത്ഥം

Instagram whatsapp



ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതും പ്രശസ്തവുമായ ഈ പുണ്യ സ്ഥലത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് അഗ്നിപുരാണത്തില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ ഗയന്‍ എന്ന ഒരസുരന്‍ ഈ സ്ഥലത്ത് കഠിനമായ തപസ്സു ചെയ്തുകൊണ്ടിരുന്നു. അയാളുടെ തപശ്ശക്തി വര്‍ദ്ധിച്ചതോടുകൂടി ദേവന്മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി ദേവന്മാര്‍ വിഷ്ണുവിനെ സമീപിച്ചു. രക്ഷിക്കാമെന്ന് സമ്മതിച്ച് വിഷ്ണു ദേവന്മാരെ യാത്രയാക്കി. ഗയാസുരന്റെ ശപശ്ശക്തി ദിനംതോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മഹാവിഷ്ണു പ്രത്യക്ഷനായി. എന്ത് വരം നല്‍കണമെന്ന് ഗയാസുരനോട് ചോദിച്ചു: ''ഞാന്‍ ലോകത്തിലുള്ള സര്‍വ്വതീര്‍ത്ഥങ്ങളെക്കാളും പരിശുദ്ധനായിത്തീരണം'' ഇതായിരുന്നു ഗയാസുരന്റെ അപേക്ഷ. മഹാവിഷ്ണു ഗയാസുരന് വരം നല്‍കി മറഞ്ഞു. ഗയാസുരന് ലഭിച്ച ശക്തിയില്‍ ഭയന്ന ബ്രഹ്മാദികള്‍ മഹാവിഷ്ണുവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. ഒരു യാഗം ചെയ്യുന്നതിനുവേണ്ടി ഗയാസുരന്റെ ഉടല്‍ യാചിക്കുവാന്‍ വിഷ്ണു ബ്രഹ്മാവിനോട് പറഞ്ഞു: അതനുസരിച്ച് ബ്രഹ്മാവ് ഗയാസുരനെ സമീപിച്ച് അയാളുടെ ഉടലില്‍ ഒരു യാഗം ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഗയാസുരന്‍ അതനുസരിച്ച് ഭൂമിയില്‍ കിടന്നു. ബ്രഹ്മാവ് ഗയാസുരന്റെ ശിരസ്സില്‍ യാഗം ചെയ്തു തുടങ്ങി. അസുരന്റെ ദേഹം ചലിച്ചുകൊണ്ടിരുന്നപ്പോഴാണ് ബ്രഹ്മയാഗത്തിന്റെ പൂര്‍ണ്ണാഹൂതി ചെയ്തത്. വിഷ്ണുവിനെ ബ്രഹ്മാവ് ഈ വിവരം ധരിപ്പിച്ചു. ഉടനെ മഹാവിഷ്ണു ധര്‍മ്മദേവനെ വിളിച്ച് പറഞ്ഞു: ഹേ ധര്‍മ്മാ, അങ്ങ് ദേവശിലയെ അസുരന്റെ മേല്‍ പിടിച്ചുകൊണ്ടിരിക്കണം. ദേവന്മാരെല്ലാം ആ ശിലയുടെ മുകളില്‍ ഇരിക്കട്ടെ. ആ ശിലയില്‍ ഞാന്‍ ഗദാധരമൂര്‍ത്തിയായി ദേവകളോടൊരുമിച്ചിരുന്നുകൊള്ളാം. ധര്‍മ്മദേവന്‍, മഹാവിഷ്ണു പറഞ്ഞ പ്രകാരം ചെയ്തു. ദേവശിലയും ദേവന്മാരും സ്ഥിതി ചെയ്തിട്ടും ഇളകിക്കൊണ്ടിരുന്ന അസുരശരീരം ആദിഗദാധരമൂര്‍ത്തിയുടെ (വിഷ്ണു) പ്രവേശത്തോടൂകൂടി നിശ്ചലമായി. അതിനുശേഷം ബ്രഹ്മാവ് പൂര്‍ണ്ണാഹുതി ചെയ്തു. അന്നു മുതല്‍ ആ സ്ഥാനം ഗയ എന്ന പുണ്യതീര്‍ത്ഥമായിത്തീര്‍ന്നു. ഈ യാഗത്തിനുശേഷം ബ്രഹ്മാവ് ഋത്വിക്കുകള്‍ക്ക് ദക്ഷിണയായി ഗയ എന്ന ക്ഷേത്രവും അന്‍പത്തിയഞ്ച് ഗ്രാമങ്ങളും ദാനം നല്‍കി. സ്വര്‍ണ്ണമയങ്ങളായ കുന്നുകളും പാലും, തേനും ഒഴുകുന്ന നദികളും തൈരും നെയ്യും നിറഞ്ഞ സരസ്സുകളും അവിടെയുണ്ട്. കാമധേനു, കല്പവൃക്ഷം മുതലായവയും സ്വര്‍ണ്ണവും വെളളിയും കൊണ്ട് നിര്‍മ്മിച്ച ഗൃഹങ്ങളുമുണ്ട്. ഇവയെല്ലാമാണ് ഋത്വിക്കുകള്‍ക്ക് ബ്രഹ്മാവ് നല്‍കിയത്. എന്നാല്‍ ഋത്വിക്കുകളായ ബ്രാഹ്മണര്‍ അത്യാഗ്രഹികളായി അവിടെത്തന്നെ കഴിഞ്ഞു. ഇതില്‍ കുപിതനായ ബ്രഹ്മാവ് അവരെ ശപിച്ചു. ശാപഫലമായി അവര്‍ അവിദ്യരും, ദുരാത്മാക്കളുമായിത്തീര്‍ന്നു. ദുഃഖിതരായ ബ്രാഹ്മണര്‍ ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ചു. അപ്പോള്‍ ബ്രഹ്മദേവന്‍ ഇപ്രകാരം പറഞ്ഞു: ''ഹേ ബ്രഹ്മണരേ, നിങ്ങള്‍ സൂര്യചന്ദ്രന്മാര്‍ ഉള്ള കാലത്തോളം ഇവിടെ തീര്‍ത്‌ഥോപ ജീവികളായി ഭവിക്കും. ഗയയില്‍ വന്ന് ഏത് മനുഷ്യര്‍ നിങ്ങളെ പൂജിക്കുന്നുവോ, അവര്‍ അവിടെവച്ച് പിതൃക്രിയ ചെയ്താല്‍ അവരുടെ നൂറു തലമുറകളിലുള്ള പിതൃക്കള്‍ നരകത്തില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പോകുകയും പരമഗതി പ്രാപിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഗയാതീര്‍ത്ഥം പ്രസിദ്ധമായിത്തീര്‍ന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy